Sunday 24 February 2013


പാലിയേറ്റീവ് കെയ

അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ആധുനിക വൈദ്യശാസ്ത്രത്തിലെ ഏറ്റവും പുതിയ ശാഖയണ് പാലിയേറ്റീവ് മെഡിസി.ഔഷധവും ചികിത്സയുമില്ലാതെ കൈയൊഴിഞ്ഞ രോഗികളെ ശുശ്രൂഷിക്കാനും സാന്ത്വനിപ്പിക്കുവാനുമുള്ള ഒരു ഉപാധിയാണ് പാലിയേറ്റീവ് കെയ.
കാ,തളർവാതം,നട്ടെല്ലിനുള്ള ക്ഷതം,എയ്ഡ്സ് തുടങ്ങിയ രോഗങ്ങളാലും രോഗങ്ങൾ മൂലമുള്ള വേദനയാലും ശാരീരിക പ്രശ്നങ്ങളും മനഃപ്രയാസവും അനുഭവിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിലുണ്ട്.
അത്തരം രോഗികളെ കണ്ടെത്തുകയും അവരുടെ ശാരീരികവും മാനസികവും സാമൂഹികവും ആത്മീയവുമായ പ്രശ്നങ്ങൾ മനസ്സിലാക്കുകയും ചെയ്ത് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും സഹായവും സൌഖ്യവും സ്നേഹവും നൽകി ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന മഹത്തായ ദൌത്യമാണ് പാലിയെറ്റീവ് കെയർ പ്രവർത്തകർ ഏറ്റെടുത്തിരിക്കുന്നത്.

പാലിയേറ്റീവ് കെയ പ്രത്യേകതകൾ
§  ഗൃഹസന്ദർശനം,ഹോസ്പിറ്റൽ സേവനം തുടങ്ങി രോഗിയുടെ ആവശ്യമനുസരിച്ച് പരിചരണം ലഭ്യമാക്കുന്നു
§  ശയ്യാവലംബർക്കും വയോധികർക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിതം ചിട്ടപ്പെടുത്താൻ അവസരം നൽകുന്നു.
§  രോഗിയും കുടുംബവുമായിട്ടുള്ള ആശയവിനിമയത്തിനു പ്രാധാന്യം നൽകുന്നു.
§  വേദന എന്ന അസുഖകരമായ അവസ്ഥയെ പരമാവധി കുറച്ച് വേദനരഹിത ജീവിതം നയിക്കുവാൻ രോഗികളെ പ്രാപ്തരാക്കുന്നു.
§  രോഗികളുടെ മരണശേഷവും കുടുംബത്തിനു സഹായങ്ങൾ എത്തിക്കുന്നു.അവരുടെ ദുഃഖത്തിലും സന്തോഷത്തിലും പങ്കാളികളാകുന്നു.


നിങ്ങളുടെ ജീവിതം അതു സമൂഹത്തിൻറേതാണ്.

രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനു നാമോരോരുത്തരും ചെയ്യേണ്ടത്
ü  നമ്മുടെ പരിസരത്തുള്ള അർഹരായ രോഗികളെ കണ്ടെത്തി അറിയിക്കുക
ü  പാലിയേറ്റീവ് കെയർ വളണ്ടിയർ ആവുക
ü  പാലിയേറ്റീവ് കെയറിനെക്കുറിച്ച് കൂടുതൽ പഠിക്കുവാൻ ട്രെയിനിംഗിൽ പങ്കെടുക്കുക
ü  പാലിയേറ്റീവ് കെയർ സന്ദേശവാഹകരും പ്രചാരകരും ആകുക
ü  പാലിയേറ്റീവ് കെയറിനെ സാമ്പത്തിമായി സഹായിക്കുക 

No comments:

Post a Comment